ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചു മോ​ഷ​ണം
Thursday, February 27, 2020 1:21 AM IST
ബ​ദി​യ​ഡു​ക്ക: ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ബ​ദി​യ​ഡു​ക്ക ടൗ​ണി​ലെ ഫാ​ന്‍​സി ക​ട​യു​ട​മ ശ്രീ​നി​വാ​സ റാ​വു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണവും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ല്‍ ത​പ്പു​ന്ന​തി​നി​ട​യി​ല്‍ വീ​ണ്ടും ബ​ദി​യ​ഡു​ക്ക ടൗ​ണി​ലെ ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ന്നു.
ബ​ദി​യ​ഡു​ക്ക മു​ക​ളി​ലെ ബ​സാ​റി​ലെ ബീ​ജ​ന്ത​ടു​ക്ക​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്രി​ല്‍​സി​ട്ട ഷ​ട്ട​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ബീ​ഡി, സി​ഗ​റ​റ്റ് , ബി​സ്ക​റ്റ്, കൂ​ടാ​തെ മേ​ശ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ര്‍​ന്ന​താ​യി മു​ഹ​മ്മ​ദ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന്‍റെ​യും പൂ​ട്ട് പൊ​ളി​ച്ചു​വെ​ങ്കി​ലും സാ​ധ​ന​ങ്ങ​ള്‍ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.