സെ​ന്‍റ് പോ​ൾ​സ് സ്‌​കൂ​ൾ ഫെ​സ്റ്റ്: ലീ​ഡേ​ഴ്സ് മീ​റ്റ് ന​ട​ത്തി
Thursday, February 27, 2020 1:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഏ​പ്രി​ൽ 14 മു​ത​ൽ 19വ​രെ ന​ട​ക്കു​ന്ന സെ​ന്‍റ് പോ​ൾ​സ് സ്‌​കൂ​ൾ ഫെ​സ്റ്റി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ലീ​ഡേ​ഴ്‌​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി സു​ൾ​ഫെ​ക്സ് മാ​ട്ര​സ് എം​ഡി എം.​ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, കെ.​വി. ശ​ങ്ക​ര​ൻ, കെ. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ, എം. ​റ​ഫീ​ഖ്, കെ.​പി. രാ​ജി, എം.​ടി.​പി. ഷ​ഹീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ യ​ജ്ഞ​ത്തി​നു ക​രു​ത്തേ​കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​റു ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റ് സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​നോ​ദ-​വി​ജ്ഞാ​ന സ്റ്റാ​ളു​ക​ൾ, അ​മ്യൂ​സ്മെ​ന്‍റ് റൈ​ഡു​ക​ൾ, ഫു​ഡ് കോ​ർ​ട്ടു​ക​ൾ, സ​ർ​ക്കാ​ർ-​സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​വ​ിലി​യ​നു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കും. എ​ല്ലാ​ദി​വ​സ​വും വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.