ക​ര​പ്പാ​ത്തെ മൊ​ബൈ​ൽ ട​വ​ർ നീ​ക്കാ​ൻ ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് നി​ർ​ദേ​ശം
Thursday, February 27, 2020 1:21 AM IST
ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് വേ​ങ്ങ​ക്കോ​ട്ട് ക്ഷേ​ത്രപ​രി​സ​ര​ത്ത് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച അ​ന​ധി​കൃ​ത മൊ​ബൈ​ൽ ട​വ​ർ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു.
നി​യ​മ​വി​രു​ദ്ധ തീ​രു​മാ​ന​ത്തി​നെ​തി​രേ ഒ​രു നാ​ട് ന​ട​ത്തി​യ പോ​രാ​ട്ടം വി​ജ​യംക​ണ്ട​താ​യി പി​ലി​ക്കോ​ട് ക​ര​പ്പാ​ത്തെ വി​വാ​ദ​മാ​യ മൊ​ബൈ​ൽ ട​വ​റി​നെ​തി​രേ സ​മ​രം ന​യി​ച്ച പ്ര​തി​രോ​ധസ​മി​തി പ്ര​വ​ർ​ത്ത​ക​രും പ​രി​സ്ഥി​തി സം​ഘ​ട​ന നേ​താ​ക്ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ഇ​വി​ടു​ത്തെ കൂ​റ്റ​ൻ​മ​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കൂ​ടു​കൂ​ട്ടി​യ വെ​ള്ള​വ​യ​റ​ൻ ക​ട​ൽ​പ്പ​രു​ന്തി​ന്‍റെ വം​ശ​നാ​ശ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​താ​ണ് മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.​ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​ട​ത്തി​യി​രു​ന്നു. പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​രോ​ധ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
2002 ലെ ​ഇ​ന്ത്യ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ആ​ക്ട് പ്ര​കാ​രം സ​മ​ര​സ​മി​തി സം​സ്ഥാ​ന ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​നും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ബി​എം​എ​സി​നും കൊ​ടു​ത്ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘം മൊ​ബൈ​ൽ ട​വ​ർ പ​രി​സ​ര​ത്ത് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
പ​രാ​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച സം​സ്ഥാ​ന മെ​മ്പ​ർ സെ​ക്ര​ട്ട​റി വി​ഷ​യം പ​ഠി​ക്കാ​ൻ സു​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ സ​യ​ന്‍റി​സ്റ്റ് ജാ​ഫ​ർ പാ​ലോ​ട്, വ​നം​വ​കു​പ്പ് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ബി​എം​എ​സ് അം​ഗ​ങ്ങ​ൾ, നെയ്ത​ൽ, മ​ല​ബാ​ർ പ​രി​സ്ഥി​തി​സ​മി​തി തു​ട​ങ്ങി​യ​വ സം​ഘ​ടന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഭാ​സ്ക​ര​ൻ വെ​ള്ളൂ​ർ, പ്ര​തി​രോ​ധ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് പി​ലി​ക്കോ​ട്, ഒ.​കെ. നാ​രാ​യ​ണി, കെ.​വി. രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.