കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത തീ​ര​ദേ​ശ പ​ഠ​ന​ക്യാ​മ്പ് സ​മാ​പി​ച്ചു
Thursday, February 27, 2020 1:21 AM IST
പ​ട​ന്ന​ക്കാ​ട്: തീ​ര​ദേ​ശ​ത്തെ പ​ഠി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​സ​ർ​ഗോ​ഡി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ബേ​ക്ക​ൽ തീ​ര​ത്ത് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തീ​ര​ദേ​ശ​പ​ഠ​ന ക്യാ​മ്പ് "ക​ടാ​പ്പു​റം 2020' സ​മാ​പി​ച്ചു. മൂ​ന്നു​ദി​വ​സ​മാ​യി ബേ​ക്ക​ൽ തീ​ര​ത്തും പ​ട​ന്ന​ക്കാ​ട് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലു​മാ​യി ന​ട​ന്ന ക്യാ​മ്പി​ൽ തീ​ര​ദേ​ശ പ​ഠ​ന​വും സെ​മി​നാ​റു​ക​ളും ന​ട​ന്നു.
ക്യാ​മ്പം​ഗ​ങ്ങ​ൾ പ​ട​ന്ന​ക്കാ​ട് സ്നേ​ഹ​സ​ദ​ൻ അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. അ​തി​രൂ​പ​ത​യി​ലെ 16 ഫൊ​റോ​ന​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ർ​ഡ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​സോ​ണി സ്ക​റി​യ വ​ട​ശേ​രി​ൽ, പ്ര​സി​ഡ​ന്‍റ് സി​ജോ ക​ണ്ണേ​ഴ​ത്ത്, എ​ബി​ൻ കു​മ്പു​ക്ക​ൽ, ബോ​ണി ജോ​ൺ, ടോ​മി​ൻ തോ​മ​സ്, ജോ​യ​ൽ തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ പ്രീ​തി മ​രി​യ സി​എം​സി, ഡെ​ൽ​ന മ​രി​യ, ആ​നി ചാ​ക്കോ, വി.​ജെ. ചി​ഞ്ചു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.