ദേ​ശീ​യ​പാ​ത വി​ക​സ​നം: തടസങ്ങൾ നീങ്ങി
Thursday, February 27, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ങ്ങി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന 33 വി​ല്ലേ​ജു​ക​ളി​ലെ ഭൂ ​ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ന്ന ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്താ​നും ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ച്ചു. ‌‌
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്, അ​ടു​ക്ക​ത്ത്ബ​യ​ല്‍ വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്റ്റേ ​നീ​ക്കു​മെ​ന്നു ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ്രോ​ജ​ക്ട് ഇ​ംപ്ലി​മേ​ന്‍റേ​ഷ​ന്‍ യൂ​ണി​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ നി​ര്‍​മ​ല്‍ സാ​ഡെ, ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വു​മാ​യി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇ​തുസം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.
ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി​യു​ള്ള​വ​ര്‍ ആ​ര്‍​ബി​ട്രേ​റ്റ​ര്‍ ആ​യ ക​ള​ക്ട​ര്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ആ​ര്‍​ബി​ട്രേ​റ്റ​റു​ടെ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ല്‍ സൂ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച ആ​ക്ഷേ​പ​മു​ള്ള കേ​സു​ക​ളി​ല്‍ ആ​ര്‍​ബി​ട്രേ​റ്റ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​റി​യി​ച്ചു.
ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച ബ​ഹു​ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും ആ​ക്ഷേ​പ​മി​ല്ല.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ല്‍​എ(​എ​ന്‍​എ​ച്ച്) കെ. ​അ​ജേ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സ​ജി എ​ഫ്. മ​ന്‍​ഡി​സ്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ എ​ല്‍.എ.​ മ‌ഹ​മൂ​ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.