ഓ​ലാ​ട്ട് എ​ഫ്എ​ച്ച്സി ആ​ര്‍​ദ്രം നി​ല​വാ​ര​ത്തി​ലേ​ക്ക്
Wednesday, February 26, 2020 1:29 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​ര്‍​ദ്രം നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ലാ​ട്ട് എ​ഫ്എ​ച്ച്സി​ക്ക് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. 1.65 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ളത്.
എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ ഓ​ലാ​ട്ട് എ​ഫ്എ​ച്ച്സി സ്‌​പെ​ഷ​ല്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി പ​ത്തു ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബാ​ക്കി 1.30 കോ​ടി രൂ​പ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​നി​ര്‍​മാ​ണ വി​ഭാ​ഗം എ​ക്‌​സി. എ​ൻ​ജി​നി​യ​ര്‍ നി​ര്‍​വ​ഹ​ണ​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ല്‍ പു​തി​യ സ്‌​പെ​ഷ​ല്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തോ​ടൊ​പ്പം പ്ര​ത്യേ​കം വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്ത് ജ​ന​സൗ​ഹൃ​ദ​ക​ര​മാ​യ ആ​രോ​ഗ്യ​വി​ത​ര​ണ സം​വി​ധാ​നം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് മി​ഷ​ന്‍ ആ​ര്‍​ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ​മോ​ഹ​ന്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​നി​ര്‍​മാ​ണ​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ദ​യാ​ന​ന്ദ, മ​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.