പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍; വീ​ട്ട​മ്മ​യു​ടെ മോ​ഷ​ണം പോ​യ ബാ​ഗ് ക​ണ്ടെ​ത്തി
Monday, February 24, 2020 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: മോസ്കിൽ നി​സ്‌​ക​രി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗു​മാ​യി അ​ജ്ഞാ​ത​സ്ത്രീ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം പ​ണ​വും സ്വ​ര്‍​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ മു​ബാ​റ​ക് പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.
മ​ക​ള്‍​ക്കൊ​പ്പം നി​സ്‌​ക​രി​ക്കാ​നാ​യി മോസ്കിലെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് കു​ട്ടി​യെ ഏ​ല്‍​പ്പി​ച്ചു വീ​ട്ട​മ്മ ശു​ചി​മു​റി​യി​ല്‍ ക​യ​റി. ഈ ​സ​മ​യ​ത്താ​ണ് അ​ജ്ഞാ​ത​സ്ത്രീ​യെ​ത്തി ബാ​ഗ് ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പു​റ​ത്തെ​ത്തി സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ നി​ല​വി​ളി​ക്കു​ക​യും ആ​ളെ​കൂ​ട്ടി പ​ള്ളി ഇ​മാ​മി​നെ​യും പോ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. വ​നി​താ എ​സ്ഐ അ​ജി​ത​യും സി​പി​ഒ മ​ധു കാ​ര​ക്ക​ട​വ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​യു​ടെ ഇ​ട​വ​ഴി​യി​ലൂ​ടെ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.​പോ​ലീ​സ് ഈ​വ​ഴി പി​ന്നാ​ലെ​പോ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ല്‍ ബാ​ഗ് സൂ​ക്ഷി​ച്ചു​വ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന് എ​ടു​ക്കാ​മെ​ന്ന് ക​രു​തി​യാ​യി​രി​ക്കാം ഇ​വി​ടെ വ​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ബാ​ഗി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​വ​ര്‍​ച്ച​യ്ക്കി​ര​യാ​വു​ക​യോ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.