വി​ക​സ​നം വാ​ക്കി​ലൊ​തു​ങ്ങു​ന്ന​ത് പി​ടി​പ്പു​കേ​ട്: കോ​ൺ​ഗ്ര​സ്
Sunday, February 23, 2020 12:18 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​നം പ്ര​സം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്ന​ത് ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് വി​ക​സ​ന സെ​മി​നാ​റി​ൽ പ​റ​ഞ്ഞു.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ൾ​വ​ശ​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​വും കു​ന്നും​കൈ ടൗ​ണി​ൽ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​പോ​ലും ഇ​തു​വ​രെ നീ​ക്കം​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തും കാ​ലി​ക്ക​ട​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തും ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​രം തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.