പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നിൽ നി​ന്ന് ക​ശു​വ​ണ്ടി ക​ട​ത്തി​യ​തി​ന് നാ​ലു​മാ​സം ത​ട​വ്
Sunday, February 23, 2020 12:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ തോ​ട്ട​ത്തി​ൽ നി​ന്ന് ക​ശു​വ​ണ്ടി ക​ട​ത്തി​യ മൂ​ന്ന് പേ​ർ​ക്ക് നാ​ലു​മാ​സം ത​ട​വ് ശി​ക്ഷ. കൊ​ട്ടോ​ടി​യി​ലെ എ. ​അ​ച്യു​ത​ന്‍ (45), കൊ​ട്ടോ​ടി ത​ച്ചേ​രി​യി​ലെ വി​ജ​യ് മാ​ത്യു (37), മ​രു​ത​ടു​ക്ക​ത്തെ എം. ​ലോ​ഹി​താ​ക്ഷ​ന്‍ (39) എ​ന്നി​വ​രെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2015 മാ​ര്‍​ച്ച്‌ 27 ന് ​പ​ന​ത്ത​ടി വി​ല്ലേ​ജി​ല്‍ ക​മ്മാ​ടി​യി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള തോ​ട്ട​ത്തി​ല്‍ നി​ന്ന് മൂ​ന്നു പേ​രും ചേ​ര്‍​ന്ന് 19 കി​ലോ ക​ശു​വ​ണ്ടി ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്.