ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ ത​ട​യാ​ൻ കാ​ര​ണം പ്ര​കോ​പ​ന പ്ര​സം​ഗ​മെ​ന്ന് സൂ​ച​ന
Sunday, February 23, 2020 12:18 AM IST
പെ​രി​യ: സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​നെ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ കാ​ര​ണം പെ​രി​യ​യി​ൽ ന​ട​ത്തി​യ പ്ര​കോ​പ​ന പ്ര​സം​ഗ​മാ​ണെ​ന്ന് സൂ​ച​ന. 18 ന് ​പെ​രി​യ ബ​സാ​റി​ൽ പി. ​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ 13-ാം പ്ര​തി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യും കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. "ഭ​ഗ​വാ​ൻ ശ്രീ​കൃ​ഷ്ണ​ൻ സ്വ​ന്തം അ​മ്മാ​വ​നെ കൊ​ന്ന​യാ​ളാ​ണ്. എ​ന്നി​ട്ട് അ​യാ​ളെ ആ​രെ​ങ്കി​ലും കൊ​ല​യാ​ളി​യെ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ടോ? അ​തു​കൊ​ണ്ടു ത​ന്നെ​യും കൊ​ല​യാ​ളി​യെ​ന്ന് വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ്' പ​രി​ഹാ​സ​രൂ​പേ​ണ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്.

കൊ​ല്ല​പ്പെ​ട്ട ശ​ര​ത്‌​ലാ​ലി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. ശ​ര​ത്തി​ന്‍റെ ബ​ന്ധു​വാ​യ ക​ല്യോ​ട്ടെ അ​ഭി​ഭാ​ഷ​ക​ൻ ബാ​ബു​രാ​ജും ബേ​ക്ക​ൽ സി​ഐ​യാ​യി​രു​ന്ന വി​ശ്വം​ഭ​ര​നു​മാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തെ​ന്ന പു​തി​യ ക​ണ്ടെ​ത്ത​ലും ബാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യി​രു​ന്നു. ര​ക്ത​സാ​ക്ഷി​യാ​യ ശ​ര​ത്‌​ലാ​ലി​നെ അ​ധി​ക്ഷേ​പി​ച്ച ആ​ളെ ക​ല്യോ​ട്ടി​ന്‍റെ മ​ണ്ണി​ൽ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​ല​കൃ​ഷ്ണ​നെ ത​ട​ഞ്ഞ​തെ​ന്നാ​ണ് സൂ​ച​ന.