പെ​രി​യ​യി​ലെ അ​ക്ര​മം: മൂന്ന് കേ​സു​ക​ൾ, അ​ക്ര​മി​ക​ളു​ടെ ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു
Sunday, February 23, 2020 12:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ​യി​ല്‍ കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളും സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​നെ ത​ട​ഞ്ഞു​വ​ച്ച​തി​ലും സി​പി​എം സ്തൂ​പം ന​ശി​പ്പി​ച്ച​തി​ലു​മാ​യി ബേ​ക്ക​ൽ പോ​ലീ​സ് മൂ​ന്നു കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തു. ഇ​രു​വി​ഭാ​ഗ​ത്തി​ലുംപെ​ട്ട 150 ആ​ളു​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

രാ​ത്രി വൈ​കി ഉ​ദു​മ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പെ​രി​യ​യു​ടെ വീ​ട് ആ​ക്ര​മി​ക്കാ​ൻ വെ​ളു​ത്തോ​ളി ഭാ​ഗ​ത്തുനി​ന്ന് ബൈ​ക്കി​ലെ​ത്തി​യ സം​ഘം പോ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു. വെ​ളു​ത്തോ​ളി​യി​ലെ ധ​നീ​ഷ്, യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ആ​ദ്യം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ചാ​ലി​ങ്കാ​ൽ, വെ​ളു​ത്തോ​ളി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റോ​ളം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ത്ത​തെ​ന്ന് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ള്‍ ആ​രോ​പി​ച്ചു. പെ​രി​യാ​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡും അ​ൽ​പ്പ​മ​ക​ലെ​യു​ള്ള ഹ​രി​കു​മാ​ർ സ്മാ​ര​ക വെ​യി​റ്റിം​ഗ് ഷെ​ഡു​മാ​ണ് ത​ക​ര്‍​ത്ത​ത്. ഇ​തി​നി​ട​യി​ൽ പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ല്യോ​ട്ടെ​ത്തി​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു​വെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ല്യോ​ട്ടെ 12 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 17 ന് ​കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌‌​ലാ​ലി​ന്‍റെ​യും ഒ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ന്നി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​ക്ര​മ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട പെ​രി​യ ബ​സാ​റി​ലെ എ​കെ​ജി ഭ​വ​ൻ പു​ന​ർ​നി​ർ​മി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ പെ​രി​യ​യി​ലെ​ത്തി. അ​ന്ന് സി​പി​എം റാ​ലി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​ക്ര​മ​സാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ സി​പി​എം അ​ണി​ക​ൾ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

റാ​ലി​യു​ടെ പേ​രി​ൽ അ​ക്ര​മം ന​ട​ത്താ​ൻ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​രു​തി​ക്കൂ​ട്ടി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു പ്ര​ക​ട​ന​മാ​യി വ​ന്നു ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളും ബാ​ങ്കി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ത​ക​ർ​ത്ത​തെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പെ​രി​യ​യി​ലെ കോ​ൺ​ഗ്ര​സ് ഭ​വ​നാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ അ​വി​ടെ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നാ​ൽ ല​ക്ഷ്യം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.