പെ​ൻ​ഷ​ൻ​കാ​രു​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണമെന്ന്
Sunday, February 23, 2020 12:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ൻ​ഷ​ൻ​കാ​രു​ടെ ര​ണ്ട് ഗ​ഡു ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും 20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​രാ​ട്ട് വ​യ​ൽ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​യു കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞ​മ്പു നാ​യ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സു​രേ​ന്ദ്ര​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബാ​ല​ൻ ഓ​ളി​യ​ക്കാ​ൽ വ​ര​വ്-​ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ടി. ​രാ​ഘ​വ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ജോ. ​സെ​ക്ര​ട്ട​റി എം. ​ശാ​ര​ദ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: പി. ​കൃ​ഷ്ണ​ൻ (​പ്ര​സി​ഡ​ന്‍റ്), വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, വി. ​സു​രേ​ന്ദ്ര​ൻ, ടി.​വി. കാ​ർ​ത്ത്യാ​യ​നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), കെ.​പി. കു​മാ​ര​ൻ, എം .​ശാ​ര​ദ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (ട്ര​ഷ​റ​ർ).