കു​ടും​ബ​ശ്രീ അം​ഗ​ത്തെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Sunday, February 23, 2020 12:16 AM IST
ബ​ളാ​ൽ: കു​ടും​ബ​ശ്രീ അം​ഗ​മാ​യ വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യോ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ല​മാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ൻ​സി ടോ​മി, സി​ൽ​വി പ്ര​ഭാ​ക​ര​ൻ, ബി​ന്ദു സാ​ബു, ജ​യ​ന്തി, സു​മ​തി, മേ​രി ബാ​ബു, ജോ​ളി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​നി​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.