ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം: റ​വ​ന്യൂ മ​ന്ത്രി
Sunday, February 23, 2020 12:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​ജാ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ർ​ദേ​ശി​ച്ചു. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. നി​പ, കൊ​റോ​ണ പോ​ലു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ച്ച കേ​ര​ളം ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ആ​ര്‍​ദ്രം ജ​ന​കീ​യ കാ​മ്പ​യി​ന്‍ ആ​രോ​ഗ്യ​ജാ​ഗ്ര​ത​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണം, സ​മ്പൂ​ര്‍​ണ ശു​ചി​ത്വം തു​ട​ങ്ങി​യ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ​മൂ​ഹം ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​രു​ന്ന മൂ​ന്നു​മാ​സം വേ​ന​ല്‍​ച്ചൂ​ട് വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ഊ​ര്‍​ജി​ത​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ശു​ചി​ത്വ​ത്തി​നും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (കോ​ടോം-​ബേ​ളൂ​ര്‍), ശാ​ര​ദ എ​സ്. നാ​യ​ര്‍ (പു​ല്ലൂ​ര്‍-​പെ​രി​യ), പി.​സി. ഫൗ​സി​യ (പ​ട​ന്ന), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഐ​എ​സ്എം) ഡോ. ​വി​ജ​യ​കു​മാ​ര്‍, ഡി​എം​ഒ (ഹോ​മി​യോ) ഡോ. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​എം​ഒ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​എ.​വി. രാം​ദാ​സ് സ്വാ​ഗ​ത​വും ജി​ല്ലാ സ​ര്‍​വ​യ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​എ.​ടി. മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​കേ​ശ​വ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി​ക്ഷേ​മ ഓ​ഫീ​സ​ര്‍ എ​സ്. മീ​നറാ​ണി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ സ​യ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.