മ​ക​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി റി​മാ​ൻ​ഡി​ൽ
Saturday, February 22, 2020 1:16 AM IST
പ​രി​യാ​രം: ര​ണ്ട​ര വ​യ​സു​ള്ള മ​ക​നെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ല​ക്കാ​ട് വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഓ​ലി​യ​ന്‍റ​ക​ത്ത് പൊ​യി​ല്‍ റു​മൈ​സ(24), കാ​മു​ക​ന്‍ ച​പ്പാ​ര​പ്പ​ട​വി​ലെ റാ​ഷി​ദ്(30) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 12 നാ​ണ് കു​ട്ടി​യെ അ​മ്മ​യെ ഏ​ല്‍​പ്പി​ച്ച് ഷോ​പ്പിം​ഗി​നാ​ണെ​ന്നു പ​റ​ഞ്ഞ് റു​മൈ​സ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ച്ഛ​ൻ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്.
റു​മൈ​സ​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്തു​വ​രി​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട റാ​ഷി​ദും റു​മൈ​സ​യും ബം​ഗ​ളൂ​രു, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്ന​ശേ​ഷ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​ര​മാ​ണ് റു​മൈ​സ​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്ത​ത്. നാ​ടു​വി​ടാ​ന്‍ പ്രേ​രി​പ്പി​ച്ച​തി​നാ​ണ് റാ​ഷി​ദി​നെ​തി​രേ കേ​സ്.