ബി​ആ​ർ​ടി​ഒ പി​ൻ​ഹോ​ൾ സ​ർ​ജ​റി ആ​സ്റ്റ​ർ മിം​സി​ൽ ന​ട​ത്തി
Saturday, February 22, 2020 1:16 AM IST
ക​ണ്ണൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​സ്റ്റ​ർ മിം​സി​ൽ ബി​ആ​ർ​ടി​ഒ (ബ​ലൂ​ൺ ഒ​ക്കു​ലു​പെ​ഡ് റി​ട്രോ​ഗ്രേ​ഡ് ട്രാ​ൻ​സ്‌​വെ​ന​സ് ഒ​ക്കു​ലൂ​ഷ​ൻ) സ​ർ​ജ​റി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി ക​ര​ളി​ന് അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ ന​ട​ത്തി​വ​ന്നി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​ണ് ചി​കി​ത്സ​തേ​ടി ആ​സ്റ്റ​ർ മിം​സി​ൽ എ​ത്തി​യ​ത്. നി​ര​ന്ത​ര​മാ​യി വ​യ​റി​ലു​ള്ള ര​ക്ത​സ്രാ​വ​വും ര​ക്തം ഛർ​ദി​ക്കു​ന്ന​തും മൂ​ലം പ​ല​ത​വ​ണ എ​ൻ​ഡോ​സ്കോ​പ്പി ചെ​യ്തി​ട്ടും ശ​മ​നം കാ​ണാ​തി​രു​ന്ന ഇ​ദ്ദേ​ഹം ആ​സ്റ്റ​ർ മിം​സി​ലെ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​കെ.​ജി.​സാ​ബു​വി​ന്‍റെ അ​ടു​ക്ക​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​ത്ത​ന്നെ രോ​ഗി​യു​ടെ വ​യ​റി​ലെ ര​ക്ത​ക്കു​ഴ​ൽ അ​സാ​ധാ​ര​ണ​മാ​യ​നി​ല​യി​ൽ ത​ടി​ച്ച​താ​യി ക​ണ്ടെ​ത്തി. സീ​റോ​സി​സ് മൂ​ല​മു​ള്ള പോ​ർ​ട്ട​ൽ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ മൂ​ല​മാ​ണ് ഇ​ത്ത​രം രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. ക​ര​ൾ ശ​രി​യാ​യ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്പോ​ൾ ര​ക്ത​ക്കു​ഴ​ലി​ൽ സ​മ്മ​ർ​ദം കൂ​ടി ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​ത് രോ​ഗി​യു​ടെ മ​ര​ണ​ത്തി​നു​ത​ന്നെ കാ​ര​ണ​മാ​യേ​ക്കാം. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലാ​യി​രു​ന്ന രോ​ഗി​യെ ബി​ആ​ർ​ടി​ഒ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഗ്യാ​സ്ട്രോ എ​ൻ‌​റോ​ള​ജി​സ്റ്റ് ഡോ. ​കെ.​ജി. സാ​ബു​വും ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​എം. ജു​നൈ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രോ​ഗി​ക്ക് വ​ലി​യ​വേ​ദ​ന​യോ കൂ​ടു​ത​ൽ​കാ​ലം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ട​തോ ഇ​ല്ലെ​ന്ന​താ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​യു​ടെ സ​വി​ശേ​ഷ​ത. അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്ന ശ​സ്ത്ര​ക്രി​യ ആ​സ്റ്റ​ർ മിം​സി​ൽ ര​ണ്ടു ല​ക്ഷ​ത്തി​നു താ​ഴെ​യാ​യാ​ണ് ചെ​യ്ത​ത്. കൂ​ടാ​തെ ഫൈ​ബ്രോ​യ്ഡ് സ​ർ​ജ​റി, വേ​രി​ക്കോ​സ് രോ​ഗ​ങ്ങ​ൾ​ക്കും ബി​ആ​ർ​ടി​ഒ ന​ട​ത്തി​യ​താ​യും ഇ​രു​വ​രും പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ​ഒ ന​സീ​ർ അ​ഹ​മ്മ​ദും പ​ങ്കെ​ടു​ത്തു.