അ​ശ്വി​നി​കു​മാ​ര്‍ വ​ധ​ക്കേ​സ്: വി​ചാ​ര​ണ 24 ന് ​തു​ട​രും
Saturday, February 22, 2020 1:16 AM IST
ത​ല​ശേ​രി: ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ക​ണ്‍​വീ​ന​റും ആ​ര്‍​എ​സ്എ​സ് ബൗ​ദ്ധി​ക് പ്ര​മു​ഖും ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ഇ​രി​ട്ടി പു​ന്നാ​ട്ടെ അ​ശ്വി​നി​കു​മാ​റി​നെ (27) ബ​സി​ന​ക​ത്തു വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സാ​ക്ഷി​വി​സ്താ​രം 24 ന് ​തു​ട​രും. ക​ഴി​ഞ്ഞ​ദി​വ​സം സാ​ക്ഷി​വി​സ്താ​രം നി​ർ​ത്തി​വ​ച്ചി​രു​ന്നു. അ​ന്ന് വി​സ്ത​രി​ക്കാ​നി​രു​ന്ന ഒ​രു സാ​ക്ഷി​യെ ഒ​ഴി​വാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് ഏ​താ​നും ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​ത്. കേ​സി​ലെ 31-ാം സാ​ക്ഷി പ​വി​ത്ര​നെ​യാ​ണ് വി​സ്ത​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി ആ​ര്‍.​എ​ല്‍. ബൈ​ജു മു​മ്പാ​കെ​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​ത്. കോ​ട​തി​മു​മ്പാ​കെ ഹാ​ജ​രാ​കാ​ത്ത ര​ണ്ടു സാ​ക്ഷി​ക​ളെ 24ന് ​വി​സ്ത​രി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു. നാ​ലാം സാ​ക്ഷി മാ​വി​ല പ്ര​ദീ​പ​ന്‍ , നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വി​സ്ത​രി​ക്കു​ക.
2005 മാ​ര്‍​ച്ച് പ​ത്തി​ന് രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ ക​ണ്ണൂ​രി​ല്‍​നി​ന്ന് പേ​രാ​വൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ല്‍ വ​ച്ച് ജീ​പ്പി​ലെ​ത്തി​യ സം​ഘം ബ​സ് ത​ട​ഞ്ഞ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2009 ജൂ​ലൈ 31 നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വി​ള​ക്കോ​ട്ടെ മാ​വി​ല വീ​ട്ടി​ല്‍ ല​ക്ഷ്മ​ണ​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ രജിസ്റ്റർ ചെയ്തത്.