വി​ജ​യ ബാ​ങ്ക് ക​വ​ര്‍​ച്ച: പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ജി​ല്ലാ കോ​ട​തി ത​ള്ളി
Saturday, February 22, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​റു​വ​ത്തൂ​ര്‍ വി​ജ​യ ബാ​ങ്കി​ല്‍ നി​ന്ന് 21.406 കി​ലോ സ്വ​ര്‍​ണ​വും 2,95,089 രൂ​പ​യും കൊ​ള്ള​യ​ടി​ച്ച കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മൂ​ന്ന് പ്ര​തി​ക​ള്‍ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ അ​പ്പീ​ല്‍ ജി​ല്ലാ​കോ​ട​തി ത​ള്ളി. കേ​സി​ലെ സൂ​ത്ര​ധാ​ര​ന്‍ ബ​ളാ​ല്‍ ക​ല്ലം​ചി​റ​യി​ലെ അ​ബ്ദു​ൾ ല​ത്തീ​ഫ് (39), ബ​ല്ലാ ക​ട​പ്പു​റ​ത്തെ മു​ബ​ഷി​ര്‍ (21), ചെ​ങ്ക​ള നാ​ലാം​മൈ​ലി​ലെ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (30) എ​ന്നി​വ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്.
നേ​ര​ത്തെ ഈ ​കേ​സി​ല്‍ ഒ​ന്നുമു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഏ​ഴു വ​കു​പ്പു​ക​ളി​ലാ​യി 22 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 1.25 കോ​ടി രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നു പ്ര​തി​ക​ളാ​ണ് ശി​ക്ഷ​യ്‌​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. പ്ര​തി​ക​ളെ​ല്ലാം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ഏ​ഴു​വ​ര്‍​ഷം ത​ട​വാ​ണ് പ്ര​തി​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ട​ത്. മ​ടി​ക്കേ​രി കു​ശാ​ല്‍​ന​ഗ​ര്‍ ബെ​ത്തി​നഹ​ള്ളി​യി​ലെ എ​സ്. സു​ലൈ​മാ​ന്‍ (45), നാ​ലാം പ്ര​തി ഇ​ടു​ക്കി രാ​ജ​ഗി​രി​യി​ലെ എം.​ജെ. മു​ര​ളി (45) എ​ന്നി​വ​രാ​ണ് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച മ​റ്റുപ്ര​തി​ക​ള്‍. ഇ​വ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്നി​ല്ല. കേ​സി​ലെ ആ​റാം പ്ര​തി മ​ടി​ക്കേ​രി കു​ശാ​ല്‍ ന​ഗ​ര്‍ ശാ​ന്തി​പ്പ​ള്ള​യി​ലെ അ​ഷ്‌​റ​ഫി​നെ (38) ഇ​തു​വ​രെ പി​ടി​കി​ട്ടി​യി​ട്ടി​ല്ല.
ഏ​ഴാം പ്ര​തി മ​ടി​ക്കേ​രി എ​ര്‍​മാ​ടി​ലെ അ​ബ്ദു​ല്‍ ഖാ​ദ​റി​നെ (48) സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ല്‍​കി കോ​ട​തി വെ​റു​തെ​വി​ട്ടി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​വ​ധി ക​ഴി​ഞ്ഞു 2015 സെ​പ്റ്റം​ബ​ര്‍ 28ന് ​ബാ​ങ്ക് തു​റ​ന്ന​പ്പോ​ഴാ​ണ് താ​ഴ​ത്തെ നി​ല​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത കെ​ട്ടി​ട​മു​റി​യി​ല്‍ നി​ന്ന് ബാ​ങ്കി​ലേ​ക്ക് സീ​ലിം​ഗ് തു​ര​ന്നു ക​വ​ര്‍​ച്ച ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ന​ഷ്ട​പ്പെ​ട്ട 22.406 കി​ലോ സ്വ​ര്‍​ണ​ത്തി​ല്‍ 17.718 കി​ലോ സ്വ​ര്‍​ണ​വും 55,000 രൂ​പ​യു​മാ​ണ് പോ​ലീ​സി​ന് ക​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഒ​ളി​വി​ലു​ള്ള പ്ര​തി​യു​ടെ കൈ​വ​ശ​മാ​ണ് ബാ​ക്കി സ്വ​ര്‍​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.