ലക്ഷ്യം ആ​ഡം​ബ​ര ജീ​വി​ത​ം; വി​ദ്യാ​ര്‍​ഥി​നി റി​മാ​ന്‍​ഡി​ല്‍
Saturday, February 22, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​ത് കാ​മു​ക​നൊ​ത്തുമു​ള്ള ആ​ഡം​ബ​ര ജീ​വി​ത​ത്തി​നെ​ന്നു വി​ദ്യാ​ര്‍​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. നേ​ര​ത്തേ ബേ​ക്ക​ലി​ലെ മ​റ്റൊ​രു വീ​ട്ടി​ല്‍ നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ 9.5 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു കാ​മു​ക​ന് കൈ​മാ​റി​യി​രു​ന്ന​താ​യും പെ​ണ്‍​കു​ട്ടി മൊ​ഴി​ന​ൽ​കി. അ​ടു​ക്ക​ത്ത്‌​ബ​യ​ല്‍ ഗു​ഡ്ഡെ ടെ​മ്പി​ള്‍ റോ​ഡ് കോ​ടി​വ​ള​പ്പി​ലെ സു​നി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 19.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി കോ​ട്ടി​ക്കു​ള​ത്തെ പ്ര​ജി​ന (19)യെ ​കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു ബേ​ക്ക​ല്‍ പോ​ലീ​സി​ന് കൈ​മാ​റി.
മം​ഗ​ളൂ​രു​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പ്ര​ജി​ന ഇ​വി​ടു​ത്തെ ഫാ​സ്റ്റ്ഫു​ഡ് ഹോ​ട്ട​ലി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ കി​ര​ണു​മാ​യി (23) ചേ​ര്‍​ന്നാ​ണ് "ഓ​പ്പ​റേ​ഷ​നു​ക​ള്‍' ന​ട​ത്തി​യ​ത്.
വ​ലി​യവീ​ട്ടി​ലെ കു​ട്ടി​യാ​ണെ​ന്നാ​ണ് താ​ന്‍ കി​ര​ണി​നെ പ​റ​ഞ്ഞു ധ​രി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ഇ​യാ​ള്‍​ ത​ന്നെ വി​ട്ടു​പോ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ചോ​ദി​ക്കു​മ്പോ​ഴെ​ല്ലാം സ്വ​ര്‍​ണ​വും പ​ണ​വും ത​ര​പ്പെ​ടു​ത്തി ന​ല്‍​കി​യ​തെ​ന്നും പ്ര​ജി​ന പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.
ആ​ദ്യം ക​മ്മ​ലൂ​രി ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് 2019 ഡി​സം​ബ​റി​ല്‍ ബേ​ക്ക​ലി​ലെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു.
ഇ​തി​നു​ശേ​ഷ​മാ​ണ് സു​നി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 19.5 പ​വ​ന്‍ സ്വ​ര്‍​ണം കൈ​ക്ക​ലാ​ക്കി​യ​ത്.
അ​ടു​ത്തി​ടെ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ കാ​ണാ​നാ​യി സു​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​ജി​ന വ​സ്ത്രം​മാ​റു​ന്ന​തി​നാ​യി മു​റി​യി​ലേ​ക്കു പോ​വു​ക​യും അ​വി​ടെ താ​ക്കോ​ല്‍ അ​ല​മാ​ര​യി​ല്‍ ത​ന്നെ തൂ​ക്കി​യി​രു​ന്ന​താ​യി ക​ണ്ട​പ്പോ​ള്‍ അ​ല​മാ​ര തു​റ​ന്ന് അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.
കേ​സി​ല്‍ കി​ര​ണി​നെ​യും പ്ര​തി ചേ​ര്‍​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഷ്ടി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ല്‍ 14.5 പ​വ​ന്‍ മം​ഗ​ളൂ​രു​വി​ലെ ഒ​രു ക​ട​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.