ഇ​ട്ട​മ്മ​ൽ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര ബിം​ബ​പ്ര​തി​ഷ്ഠ​യും തി​രു​വ​പ്പ​ന-വെ​ള്ളാ​ട്ട ഉ​ത്സ​വ​വും
Saturday, February 22, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട്ട​മ്മ​ൽ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര ബിം​ബ പ്ര​തി​ഷ്ഠ​യും തി​രു​വ​പ്പ​ന-വെ​ള്ളാ​ട്ട ഉ​ത്സ​വ​വും 24 മു​ത​ൽ 27 വ​രെ ന​ട​ക്കും. 24ന് ​രാ​വി​ലെ 10ന് ​ക​ല​വ​റ നി​റ​യ്ക്ക​ൽ. കു​ന്നു​മ്മ​ൽ വി​ഷ്ണു​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ക​ല​വ​റ ഘോ​ഷ​യാ​ത്ര തു​ട​ങ്ങും. 12 മു​ത​ൽ അ​ന്ന​ദാ​നം.
വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വി​വി​ധ ഹോ​മ​ങ്ങ​ളും പൂ​ജ​ക​ളും ന​ട​ക്കും. 25ന് ​രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മം. തു​ട​ർ​ന്ന് പൂ​ജ​ക​ളും വി​വി​ധ ഹോ​മ​ങ്ങ​ളും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്ത്രി കു​ന്ന​ത്തി​ല്ല​ത്ത് മു​ര​ളീകൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന ച​ട​ങ്ങ്. ആ​റു​മ​ണി​ക്ക് സ​ർ​വൈ​ശ്വ​ര്യ വി​ള​ക്ക് പൂ​ജ. അ​ജാ​നൂ​ർ ക​ട​പ്പു​റം കൂറു​മ്പ ആ​ത്മീ​യ വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലെ കെ. ​രാ​ജ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​ന് മു​ത്ത​പ്പ​ൻ മ​ട​പ്പു​ര മാ​തൃ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര. രാ​ത്രി ഒൻപതിന് ​എ​സ്എ​സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള. 26 ന് ​രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മം. 8.45 നും 9.30 ​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ദേ​വ​പ്ര​തി​ഷ്ഠ ന​ട​ക്കും.​ക്ഷേ​ത്ര ത​ന്ത്രി കു​ന്ന​ത്തി​ല്ല​ത്ത് മു​ര​ളീ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്ര​മ​ട​യ​ൻ ര​വി മ​ട​യ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദൈ​വ​ത്തെ മ​ല​യി​റ​ക്ക​ൽ. ആ​റി​ന് ദീ​പാ​രാ​ധ​ന​യോ​ടെ ഊ​ട്ടും വെ​ള്ളാ​ട്ടം.
രാ​ത്രി 8.30 ന് ​സ​ന്ധ്യാ​വേ​ല, ഒ​മ്പ​തി​ന് ക​ളീക്ക​പ്പാ​ട്ട്. 9.30ന് ​ക​ല​ശം എ​ഴു​ന്ന​ള്ള​ത്ത്. 11ന് ​വെ​ള്ള കെ​ട്ട​ൽ. 27 ന് ​രാ​വി​ലെ അ​ഞ്ചി​ന് തി​രു​വ​പ്പ​ന വെ​ള്ളാ​ട്ടം. 12 മു​ത​ൽ അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദൈ​വ​ത്തെ മ​ലക​യ​റ്റ​ൽ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. സ​ജീ​വ​ൻ, എം. ​രാ​ജീ​വ​ൻ, കെ. ​ബാ​ല​ൻ, വി. ​ഗം​ഗാ​ധ​ര​ൻ, കെ. ​ര​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.