അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ
Saturday, February 22, 2020 1:13 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യുക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ബെ​സ്റ്റ് എ​ൽ​പി സ്‌​കൂ​ളി​നു​ള്ള അ​വാ​ർ​ഡ്‌ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന്. തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​മാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം തോ​മാ​പു​രം എ​ൽ​പി​യെ തേ​ടി​യെ​ത്തു​ന്ന​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ൽ നി​ന്ന് സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര, മു​ഖ്യാ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, മ​റ്റ് അ​ധ്യാ​പ​ക​ർ പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ്‌ ഏ​റ്റു​വാ​ങ്ങി.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ .​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ, മോ​ൺ. അ​ല​ക്സ്‌ താ​രാ​മം​ഗ​ലം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 2019-20വ​ർ​ഷം ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ക​ലാ​മ​ത്സ​രം, കാ​യി​ക​മ​ത്സ​രം,
ഗ​ണി​ത​ശാ​സ്ത്ര​മേ​ള, അ​തി​രൂ​പ​ത എ​ഡി​എ​സ്‌​യു ക​ലോ​ത്സ​വം, ശാ​സ്ത്ര​മേ​ള എ​ക്സി​ബി​ഷ​ൻ എ​ന്നി​വ​യി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. 26 കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​ക​ഴി​ഞ്ഞ​വ​ർ​ഷം എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത മ​ല​ബാ​ർ സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ മി​ക​വ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ സ്കൂ​ളി​ലെ 11 കു​ട്ടി​ക​ൾ പ​ത്തി​ൽ താ​ഴെ​യു​ള്ള റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി രൂ​പ​ത​യി​ൽ മു​ന്നി​ലെ​ത്തി.​ അ​തോ​ടൊ​പ്പം ഈ ​വ​ർ​ഷ​ത്തെ എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച എ​ഡി​എ​സ്‌​യു യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​ര​വും തോ​മാ​പു​രം എ​ൽ​പി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.