വേ​ന​ല്‍​ക്കാ​ല​രോ​ഗ​ങ്ങ​ള്‍: ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ഹോ​മി​യോ​പ്പ​തി
Friday, February 21, 2020 3:01 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്താ​ക​മാ​നം ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ത​ന്നെ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വു​മാ​യി ഹോ​മി​യോ​പ്പതി വ​കു​പ്പ്. ജി​ല്ല​യി​ല്‍ പൊ​തു​വി​ല്‍ വ​ര​ണ്ട കാ​ലാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും നി​ല​വി​ലെ ചൂ​ട് സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ലാ​യ​തി​നാ​ലും ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് പ്ര​ച​ര​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മു​തി​ര്‍​ന്ന​വ​രി​ലു​പ​രി​യാ​യി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ ഇ​ക്കാ​ല​ത്ത് സ​വി​ശേ​ഷ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. ചൂ​ട് കൂ​ടി​യ നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യി ഭ​ക്ഷ​ണ​വും ജീ​വി​ത​ശൈ​ലി​ക​ളും ക്ര​മീ​ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ​ക​ര്‍​ച്ച​രോ​ഗ​ങ്ങ​ള്‍ വേ​ന​ല്‍​ക്കാ​ല​ത്ത് വ്യാ​പ​ക​മാ​യി കാ​ണാ​റു​ണ്ട്. ഹീ​റ്റ് റാ​ഷ് (ചൂ​ട് കു​രു) മു​ത​ല്‍ സൂ​ര്യാ​ഘാ​തം വ​രെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ഞ്ഞ​പ്പി​ത്തം, ചി​ക്ക​ന്‍ പോ​ക്‌​സ്, ചെ​ങ്ക​ണ്ണ്, കോ​ള​റ, ടൈ​ഫോ​യ്ഡ് ഇ​തൊ​ക്കെ വേ​ന​ല്‍​ക്കാ​ല​ത്ത് പ​ട​രാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വേ​ന​ല്‍​ക്കാ​ല രോ​ഗ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ജ​ല​ദോ​ഷം മു​ത​ല്‍ മാ​ര​ക​മാ​യ മ​ഞ്ഞ​പ്പി​ത്തം വ​രെ​യു​ണ്ട്. രോ​ഗ​ങ്ങ​ളി​ല്‍ മി​ക്ക​തും വ​രു​ന്ന​ത് ശു​ചി​ത്വ​ക്കു​റ​വ് കൊ​ണ്ടാ​ണ്. ശു​ചി​ത്വ​വും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​വും ഉ​ണ്ടെ​ങ്കി​ല്‍ ത​ന്നെ ഒ​ട്ടു​മി​ക്ക വേ​ന​ല്‍​ക്കാ​ല രോ​ഗ​ങ്ങ​ളേ​യും അ​ക​റ്റി​നി​ര്‍​ത്താം. ചൂ​ടു​കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) അ​റി​യി​ച്ചു.