ജി​ല്ലാ ബ​ഡ്സ് ക​ലോ​ത്സ​വം 23ന്
Friday, February 21, 2020 3:01 AM IST
പെ​രി​യ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ ബ​ഡ്സ് ക​ലോ​ത്സ​വം "ഫി​ല​മെ​ന്‍റെ 2020' 23ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ പെ​രി​യ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും.
ജി​ല്ല​യി​ലെ 12 ബ​ഡ്സ് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 150 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ക​ലോ​ത്സ​വം കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ ബ​ഡ്സ് സ്‌​കൂ​ളു​ക​ള്‍ സ്ഥി​തി​ചെ​യു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.
വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യും.