എ​ഐ​വൈ​എ​ഫ് കണ്ണൂർ ജി​ല്ലാ സ​മ്മേ​ള​നം പ​യ്യ​ന്നൂ​രി​ൽ
Friday, February 21, 2020 2:58 AM IST
പ​യ്യ​ന്നൂ​ര്‍: എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം 23, 24 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​രി​ല്‍ ന​ട​ക്കും. 23ന് ​രാ​വി​ലെ മ​യൂ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷ് കു​മാ​റും അ​ഞ്ചി​ന് പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​പി. അ​ഹ​മ്മ​ദ്, കെ.​വി.​ബാ​ബു, രാ​മ​കൃ​ഷ്ണ​ന്‍ ക​ണ്ണോം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. 24ന് ​രാ​വി​ലെ ന​ട​ക്കു​ന്ന പൊ​തു​ച​ര്‍​ച്ച​യി​ല്‍ അ​ഡ്വ. പി.​ഗ​വാ​സ്, അ​നി​താ രാ​ജ്, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​ര​ജീ​ഷ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​രാ​മ​കൃ​ഷ്ണ​ന്‍, ക​ണ്‍​വീ​ന​ര്‍ കെ.​ആ​ര്‍.​ച​ന്ദ്ര​കാ​ന്ത്, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​അ​നീ​ഷ്, സെ​ക്ര​ട്ട​റി പി.​വി​നു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.