ബീ​ച്ചി​ലെ​ത്തി​യ യു​വ​തീ-​യു​വാ​ക്ക​ളു​ടെ ചിത്രം പ​ക​ര്‍​ത്തി ഭീ​ഷ​ണി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Friday, February 21, 2020 2:58 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​വാ​ഹ​നി​ശ്ച​യ​ത്തി​നുശേ​ഷം ബീ​ച്ചി​ലെ​ത്തി​യ യു​വ​തീ-​യു​വാ​ക്ക​ളു​ടെ ഫോ​ട്ടോ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് സ​മീ​പ​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ത​ള​ങ്ക​ര ബാ​ങ്കോ​ട് താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ഷ​ഫീ​ഖി (30) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14 ന് ​നെ​ല്ലി​ക്കു​ന്ന് ബീ​ച്ചി​ലെ​ത്തി​യ മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ​യും കു​മ്പ​ള സ്വ​ദേ​ശി​നി​യാ​യ പ്ര​തി​ശ്രു​ത വ​ധു​വി​ന്‍റെ​യും ഫോ​ട്ടോ​യാ​ണ് പ​ക​ര്‍​ത്തി​യ​ത്. ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ വാ​ങ്ങി പി​ന്നീ​ട് അ​തി​ല്‍ വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.