ത​ളി​പ്പ​റ​ന്പി​ൽ ജി​ല്ലാ ജ​യി​ൽ ത​റ​ക്ക​ല്ലി​ട​ലി​ന്‍റെ പ​ന്ത​ൽ കാ​റ്റി​ൽ വീ​ണു; ഡി​ഐ​ജി​ക്ക് പ​രി​ക്ക്
Friday, February 21, 2020 2:58 AM IST
ത​ളി​പ്പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി 23ന് ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ജ​യി​ലി​ന്‍റെ പ​ന്ത​ൽ കാ​റ്റി​ൽ ത​ക​ർ​ന്നു വീ​ണു ഡി​ഐ​ജി എം.​കെ. വി​നോ​ദ് കു​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​യി​ൽ ഡി​ഐ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കു​ക​യും പ​ന്ത​ലി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ഷീ​റ്റു​ക​ൾ പാ​റി വീ​ഴു​ക​യു​മാ​യി​രു​ന്നു. ഷീ​റ്റു​ക​ൾ പാ​റി വീ​ഴു​ന്ന​ത് ദേ​ഹ​ത്ത് പ​തി​ക്കാ​തി​രി​ക്കാ​ൻ ഓ​ടു​ന്ന​തി​നി​ടെ ഡി​ഐ​ജി വി​നോ​ദ് കു​മാ​ർ തൂ​ണി​ൽ ത​ട്ടി മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ട​ത് കൈ​യ്ക്കും കൈ​ക്കു​ഴ​യ്ക്കു​മാ​ണ് പ​രി​ക്ക്. ഡി​ഐ​ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജി​ല്ലാ ജ​യി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​റും സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​യ ടി.​കെ.​ജ​നാ​ർ​ദ​ന​ൻ, പി.​ടി. സ​ന്തോ​ഷ്, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ത​ളി​പ്പ​റ​മ്പ് ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച​തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഷീ​റ്റു​ക​ൾ ദേ​ഹ​ത്ത് വീ​ഴാ​തെ ര​ക്ഷ​പ്പെ​ടാ​ൻ ചി​ത​റി ഓ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ന്ത​ലി​ന്‍റെ ഷീ​റ്റു​ക​ൾ പ​റ​ന്നു പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്ത​ൽ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തി നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.