മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ ന​ല്കി
Thursday, February 20, 2020 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: കൃ​ഷി​വ​കു​പ്പി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് കൃ​ഷി​ഭ​വ​ന്‍റെ​യും പ്ര​സ് ക്ല​ബ്ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ കൈ​മാ​റി. മു​ള​ക്, വ​ഴു​ത​ന, പാ​വ​ൽ, വെ​ണ്ട, പീ​ച്ചി​ല്‍, പ​യ​ര്‍, മ​ഞ്ഞ​ള്‍, ക​ത്തി​രി, മു​ള്ള​ങ്കി തു​ട​ങ്ങി​യവയുടെ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ജ​യ്ഹി​ന്ദ് ടി​വി കാ​മ​റാ​മാ​ന്‍ ഡി.​കെ. ജി​തേ​ന്ദ്ര​യ്ക്ക് തൈ​ക​ള്‍ കൈ​മാ​റി കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം, സെ​ക്ര​ട്ട​റി കെ.​വി. പ​ത്മേ​ഷ്, ഷൈ​ജു പി​ലാ​ത്ത​റ, പ്ര​ദീ​പ് നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.