ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 20, 2020 1:36 AM IST
ചി​റ്റാ​രി​ക്കാ​ൽ: ല​യ​ൺ​സ് ക്ല​ബ് ചി​റ്റാ​രി​ക്കാ​ൽ യൂ​ണി​റ്റി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ണ്ഡി​ച്ച് ല​യ​ൺ​സ് ക്ല​ബ് കു​ടും​ബ സം​ഗ​മ​വും ചി​റ്റാ​രി​ക്കാ​ൽ ഗ​വ.​ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശത്തായി മു​ൻ എം​എ​ൽ​എ എം.​കെ. ജോ​സ​ഫി​ന്‍റെ സ്മ​ര​ണാ​ർ​ഥം ല​യ​ൺ​സ് ക്ല​ബ് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ല്ലോം​പു​ഴ​യി​ൽ തേ​നീ​ച്ച കൃ​ഷി വി​ള​വെ​ടു​പ്പും ന​ട​ന്നു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​എ​സ്.​രാ​ജീ​വ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നീ​ത് ടി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബി ബെ​ന്നി, കെ.​പി. എ.​സി​ദ്ദി​ഖ്, എ.​സി. മൈ​ക്കി​ൾ, എ​ൻ.​ജെ.​ജോ​സ​ഫ്, ഷി​ജോ ന​ഗ​രൂ​ർ, ജോ​സ​ഫ് തോ​മ​സ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.