ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ടി​പ്പ​ര്‍ ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി
Thursday, February 20, 2020 1:35 AM IST
കാ​സ​ർ​ഗോ​ഡ്: ടി​പ്പ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ നാ​ലു​വ​ശ​ത്തും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ മ​ട​ക്കി​വ​ച്ചും ന​മ്പ​ര്‍ തെ​ളി​യാ​ത്ത രീ​തി​യി​ല്‍ ചെ​ളി​യോ ടാ​റോ കൊ​ണ്ട് മ​റ​ഞ്ഞ രീ​തി​യി​ലോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടി​പ്പ​ര്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു നി​ര്‍​ദേ​ശം ന​ല്‍​കി.
ജി​ല്ലാ​ത​ല റോ​ഡ് സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ചേ​സി​സ് ന​മ്പ​ര്‍ ത​ന്നെ​യാ​ണോ വാ​ഹ​ന​ത്തി​ന് എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ പ​ത്തു വ​രെ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​മു​ള്ള സ്‌​കൂ​ള്‍ സ​മ​യ​ത്ത് ഇ​ത്ത​രം ടി​പ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി വ​രു​ന്ന​ത് പെ​ര്‍​മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​ണ്.
ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ന്നു മു​ത​ല്‍ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രി​ക്കും. കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ എ​സ്.​മ​നോ​ജ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.