അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ
Thursday, February 20, 2020 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജോ​സ​ഫ് യു പി സ്കൂ​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്കൂ​ളാ​യി മാ​റി.
ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള യു​പി സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പാ​ഠ്യ പാ​ഠ്യേ​ത​ര മി​ക​വും അ​ച്ച​ട​ക്ക​വും നി​ല​നി​ർ​ത്തു​ന്നത് പരിഗണിച്ചാണ് പുരസ് കാരം. ഈ ​വ​ർ​ഷ​ത്തെ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ലും ക​ലാ​മേ​ള​യി​ലും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ പ​ട്ടം അ​ണി​ഞ്ഞ ജോ​സ​ഫി​ലെ കു​രു​ന്നു​ക​ൾ നാ​ടി​ന് അ​ഭി​മാ​ന​മാ​യി.
മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ന്ന സി​ബി, എം. ​ടി.​ട്രീ​സ എ​ന്നീ കു​ട്ടി​ക​ൾ സ്കൂ​ളി​ന്‍റെ യ​ശ​സ് ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. കൂ​ടാ​തെ ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും എ​ക്സി​ബി​ഷ​നി​ൽ ഒ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന​അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് യു​എ​സ്‌് സ്കോ ​ള​ർ​ഷി​പ്പ്, അ​തി​രൂ​പ​താ​ത​ല​ത്തി​ൽ ന​ട​ന്ന മി​ക​വു​പ​രീ​ക്ഷ​യി​ൽ ഒ​ന്പ​തു റാ​ങ്കു​ക​ളും കെ​പി​എ​സ്ടി​എ ന​ട​ത്തി​യ സ്വ​ദേ​ശി ക്വി​സ് കെ​എ​സ്ടി​എ ന​ട​ത്തി​യ ഉ​പ​ജി​ല്ലാ സാ​മൂ​ഹ്യ​ശാ​സ്ത്ര ക്വി​സ്, അ​ക്ഷ​ര​മു​റ്റം ക്വി​സ് ജി​ല്ലാ​ത​ലം തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ്. സ്കൂ​ൾ ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത് 1983 പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്കൂ​ൾ 37 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വോ​ടെ മാ​ർ​ച്ച് അ​ഞ്ചി​ന് വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി, മു​ഖ്യാ​ധ്യാ​പി​ക ബെ​ൻ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ സ്വാ​തി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.