കൊ​റോ​ണ വൈ​റ​സ്: ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു
Monday, February 17, 2020 1:20 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​യാ​യ രോ​ഗി​യു​ടെ നി​ല ഭേ​ദ​മാ​യി. സാ​മ്പി​ൾ നെ​ഗ​റ്റീ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. രോ​ഗി​യെ 28 ദി​വ​സ​ത്തേ​ക്കു വീ​ട്ടി​ൽ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 71 ആ​യി.
ഇ​വ​രെ 28 ദി​വ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് നീ​രി​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണ്. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ കൊ​റോ​ണ ക​ൺ​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കേ​ണ്ട​താ​ണെ​ന്നു ഡ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​രോ​ഗ്യ​ജാ​ഗ്ര​ത ബോ​ധ​വ​ത്ക​ര​ണം ഉ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.