മഞ്ചേശ്വരം ചരിത്രം രചിക്കുന്നു
Monday, February 17, 2020 1:19 AM IST
മ​ഞ്ചേ​ശ്വ​രം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ ദ്രാ​വി​ഡ സം​സ്‌​കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യ മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ച​രി​ത്രം സ​മ​ഗ്ര​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ദ്ധ​തി ത​യാ​റാ​വു​ന്നു.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്ധ​രാ​യ നൂ​റി​ല​ധി​കം ഗ​വേ​ഷ​ക​രാ​ണ് ച​രി​ത്ര​ര​ച​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, ബ​ദി​യ​ഡു​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന അ​തി​ര്‍​ത്തി​മേ​ഖ​ല​യി​ലെ 1000 വ​ര്‍​ഷ​ത്തെ സം​ഭ​വി​കാ​സ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടു​ന്ന ച​രി​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചാ​ല ഓ​ഫ് കാ​മ്പ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജേ​ഷ് ബെ​ജ്ജം​ഗ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ച​ന​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​ക്കു വേ​ണ്ടി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് പ​റ​ഞ്ഞു. വി​വി​ധ സാം​സ്‌​കാ​രി​ക ധാ​ര​ക​ളു​ടെ​യും സ​മൂ​ഹ​ങ്ങ​ളു​ടെ​യും ച​രി​ത്രം, ച​രി​ത്ര പു​രു​ഷ​ന്‍​മാ​ര്‍, ഭാ​ഷാ​വൈ​വി​ധ്യം വി​ശ​ക​ല​നം, മ​ത​വി​ഭാ​ഗ​ങ്ങ​ള്‍, കൃ​ഷി, ക​ച്ച​വ​ട-​വ്യാ​വ​സാ​യി​ക-​സാ​മ്പ​ത്തി​ക വ്യ​വ​ഹാ​ര​ങ്ങ​ള്‍, 100 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ക​ലാ​രൂ​പ​ങ്ങ​ളു​ടെ ച​രി​ത്രം, ആ​ധു​നി​ക കാ​ല​ത്തെ മ​ഞ്ചേ​ശ്വ​രം തു​ട​ങ്ങി​യ​വ​യു​ടെ സ​മ​ഗ്ര​മാ​യ വി​വ​ര​ണം ര​ച​ന​യി​ലു​ണ്ടാ​കും.
മു​ഖ്യ​ധാ​ര​യു​ടെ പൊ​തു​വാ​യ ച​രി​ത്രം ല​ഭ്യ​മാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യ അ​റി​വു​ക​ളും വി​വ​ര​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നും അ​ക്കാ​ദ​മി​ക ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും വി​സ്മൃ​തി​ക്കെ​തി​രേ​യു​ള്ള അ​ക്കാ​ദ​മി​ക ഇ​ട​പെ​ട​ലാ​ണ് ച​രി​ത്ര​ര​ച​ന​യെ​ന്ന് ഡോ. ​രാ​ജേ​ഷ് ബെ​ജ്ജം​ഗ​ള പ​റ​ഞ്ഞു.
വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് 300 ഓ​ളം ലേ​ഖ​ന​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​ത്തി​ലു​ണ്ടാ​വു​ക. ര​ച​ന​യി​ലേ​ര്‍​പ്പെ​ടു​ന്ന വി​ദ​ഗ്ധ​ര്‍ മെ​യ് മാ​സ​ത്തി​ല്‍ ഗ​വേ​ഷ​ണ​ലേ​ഖ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കും. ലേ​ഖ​ന​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്ത് ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ച് വീ​ണ്ടും ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കും.
ഇ​തൊ​ക്കെ വീ​ണ്ടും അ​പ​ഗ്ര​ഥി​ച്ചു ക്രോ​ഡീ​ക​ര​ണം ന​ട​ത്തി ഓ​ഗ​സ്റ്റോ​ടെ ച​രി​ത്ര​ഗ്ര​ന്ഥ​മാ​ക്കി പൊ​തു​സ​മൂ​ഹ​ത്തി​നു സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് ഡോ. ​രാ​ജേ​ഷ് ബെ​ജ്ജം​ഗ​ള പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ന്ന​ഡ ഭാ​ഷ​യി​ലാ​യി​രി​ക്കും ഗ്ര​ന്ഥം ത​യാ​റാ​ക്കു​ക. ഇ​ത് മ​ല​യാ​ള​ത്തി​ലേ​ക്കും പി​ന്നീ​ട് ഇം​ഗ്ലീ​ഷി​ലേ​ക്കും വി​വ​ര്‍​ത്ത​നം ചെ​യ്യും.