മലയോരത്ത് വെ​യ​ർ​ഹൗ​സ് സ്ഥാ​പി​ക്കാ​ൻ ഭൂ​മി അ​നു​വ​ദി​ക്കും: മ​ന്ത്രി
Monday, February 17, 2020 1:17 AM IST
മ​ടി​ക്കൈ: സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍റെ (സി​ഡ​ബ്ല്യു​സി) സം​സ്ഥാ​ന​ത്തെ 12-ാമ​ത് വെ​യ​ര്‍​ഹൗ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കാ​ഞ്ഞി​ര​പ്പൊ​യി​ലി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ മി​ക്ക ക​ര്‍​ഷ​ക​ര്‍​ക്കും അ​വ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മി​ല്ല.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഇ​ത്ത​രം വെ​യ​ര്‍​ഹൗ​സു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​തി​ന് പാ​ണ​ത്തൂ​ര്‍ റൂ​ട്ടി​ല്‍ വെ​യ​ര്‍​ഹൗ​സി​ന്‍റെ ഒ​രു യൂ​ണി​റ്റ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി സി​ഡ​ബ്ല്യു​സി അ​ധി​കൃ​ത​ര്‍​ക്ക് മു​മ്പി​ല്‍​വ​ച്ചു. യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പ് ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
കാ​ഞ്ഞി​ര​പ്പൊ​യി​ൽ വെ​യ​ർ​ഹൗ​സ് പ​ത്തു മാ​സ​ത്തി​ന​കം യ​ഥാ​ര്‍​ത്ഥ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​വ​ന്യൂ വ​കു​പ്പ് കൈ​മാ​റി​യ ഭൂ​മി​യി​ലാ​ണ് വെ​യ​ര്‍​ഹൗ​സ് നി​ര്‍​മി​ക്കു​ന്ന​ത്. 10,000 ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഈ ​കേ​ന്ദ്ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സേ​വ​നം ല​ഭി​ക്കും.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡ​ബ്ല്യു​സി റീ​ജ​ൺ മാ​നേ​ജ​ര്‍ പി.​ആ​ര്‍.​കെ. നാ​യ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മീ​ള, എം. ​കു​ഞ്ഞ​മ്പു, ശ​ശീ​ന്ദ്ര​ന്‍ മ​ടി​ക്കൈ, എ. ​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, സി. ​ഇ​ന്ദി​ര, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി. ​പ്ര​കാ​ശ​ന്‍, കെ. ​നാ​രാ​യ​ണ​ന്‍, എ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ബി. ​ബാ​ല​ന്‍, എ​ന്‍.​കെ. ശാ​ര്‍​ങ​ധ​ര​ന്‍, പി. ​മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ഡ​ബ്ല്യു​സി ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ എ​സ്. ചാ​ള്‍​സ് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ കെ.​പി. പ്ര​ദീ​പ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.