കൊ​റോ​ണ വൈ​റ​സ്: 34 പേ​ര്‍ നി​രീ​ക്ഷ​ണകാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു
Sunday, February 16, 2020 2:07 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ച 34 പേ​രെ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. നി​ല​വി​ല്‍ 77 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ല്‍ ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ലും 76 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് ഉ​ള്ള​ത്.