ക​ല്ലം​ചി​റ മ​ഖാം ഉ​റൂ​സ് വേ​ദി​യി​ൽ സ്നേ​ഹസ​ദ​സ് ന​ട​ത്തി
Sunday, February 16, 2020 2:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ ക​ല്ലം​ചി​റ മ​ഖാം ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്നേ​ഹസ​ദ​സും പു​ത്ത​രി സ​ദ്യ​യും ശ്ര​ദ്ധേ​യ​മാ​യി.

ജൈ​വ പ​ച്ച​ക്ക​റി​ക​ളും വ​യ​ലി​ൽ വി​ള​യി​ച്ചെ​ടു​ത്ത പു​ത്ത​രി​യും ഉ​പ​യോ​ഗി​ച്ചാ​ണ് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ള​ന്പി​യ​ത്. മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത സ്നേ​ഹ സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ജി. സി. ​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​എം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം പു​തു​ശേ​രി (ബ​ളാ​ൽ ച​ർ​ച്ച് ), മ​ത്താ​യി മാ​സ്റ്റ​ർ (വെ​ള്ള​രി​ക്കു​ണ്ട് ച​ർ​ച്ച്), വി.​വി. ഭാ​സ്ക​ര​ൻ (ക​ക്ക​യം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം), ഹ​രീ​ഷ് പി ​നാ​യ​ർ, ടോ​മി വ​ട്ട​ക്കാ​ട്ട്, സാ​ബു എ​ബ്ര​ഹാം, മു​സ്ത​ഫ താ​യ​ന്നൂ​ർ, ത​ങ്ക​ച്ച​ൻ തോ​മ​സ്, സി. ​ദാ​മോ​ദ​ര​ൻ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ത​ഹ​സി​ൽ​ദാ​ർ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി​ഐ സി​ബി മാ​ത്യു, എം​വി​ഐ വി​ജ​യ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​വി.​മു​ര​ളി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ, വി.​കെ.​അ​സീ​സ്, എ.​സി.​എ. ല​ത്തി​ഫ്, എ​ൽ.​കെ. ബ​ഷീ​ർ, സി.​എം. ബ​ഷീ​ർ, അ​ബ്ദു​ൾ​ഖാ​ദ​ർ, ഖ​ത്തീ​ബ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ അ​സ്ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.