തൃ​ക്ക​രി​പ്പൂ​രി​ൽ ബി​ജെ​പി ജ​ന​ജാ​ഗ്ര​താ സ​ദ​സ് ന​ട​ത്തി
Sunday, February 16, 2020 2:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: പൗ​ര​ത്വം ന​ൽ​കാ​നു​ള്ള​താ​ണ് നി​ഷേ​ധി​ക്കാ​നു​ള്ള​ത​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ജ​ന​ജാ​ഗ്ര​താ സ​ദ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​കാ​ർ ഭാ​ര​തി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ. ​ക​രു​ണാ​ക​ര​ൻ, ടി.​വി. ഷി​ബി​ൻ, കെ. ​ഭ​വി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബി​ജെ​പി പൊ​തു​യോ​ഗം ന​ട​ക്കു​ന്പോ​ൾ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 19 മു​ത​ൽ തു​ട​ർ​ച്ച​യാ​യി 4 ദി​വ​സം തൃ​ക്ക​രി​പ്പൂ​രി​ൽ ബി​ജെ​പി അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ജ​ന​ജാ​ഗ്ര​ത സ​ദ​സ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.