ക​ല്യോ​ട്ട് ര​ക്ത​സാ​ക്ഷി ദീ​പ പ്ര​ജ്വ​ല​നം ഇ​ന്ന്
Sunday, February 16, 2020 2:06 AM IST
പെ​രി​യ: ക​ല്യോ​ട്ട് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദീ​പ പ്ര​ജ്വ​ല​നം ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് ക​ല്യോ​ട്ട് ന​ട​ക്കും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് പ​ള്ളി​ക്ക​ര, വി.​വി.​നി​ഷാ​ന്ത്, വൈ​ഷ്ണ​വ് ബേ​ഡ​കം, നി​ധി​ഷ് ക​ട​യ​ങ്ങ​ന്‍, നി​കി​ത ക​രി​ച്ചേ​രി, രാ​ജേ​ഷ് ത​മ്പാ​ന്‍, സ​ത്യ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.
ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി​രി​ക്കേ​യാ​ണ് ശ​ര​ത് ലാ​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.