അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നെ​തി​രേ പ്ര​തി​രോ​ധ​വും കൂ​ട​ലും ന​ട​ത്തി
Sunday, February 16, 2020 2:06 AM IST
കാ​സ​ർ​ഗോ​ഡ്: അ​നി​യ​ന്ത്രി​ത​വും അ​ന​ധി​കൃ​ത​വു​മാ​യ ഖ​ന​ന​ത്തി​നെ​തി​രെ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​തി​രോ​ധ​വും കൂ​ട​ലും സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ കാ​ല​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​നെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ചൂ​ഷ​ണം ചെ​യ്യാ​ൻ അ​റി​വ് ആ​യു​ധ​മാ​ക്കു​മ്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് സ്വാ​ഭാ​വി​ക നീ​തി​യാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ടി.​പി.​പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര കാ​ല​ത്തി​ൽ നി​ന്നും മ​ല​യാ​ളി ഒ​ന്നും പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​രു​തേ​ണ്ട​തെ​ന്ന് ഡോ.​അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്ത് കാ​ട്ടി​യ ജാ​ഗ്ര​ത പ​രി​സ്ഥി​തി വി​നാ​ശ​ത്തി​നെ​തി​രെ​യും യു​വാ​ക്ക​ൾ കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ അ​ഡ്വ. ടി.​വി രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, അ​ഡ്വ: ക​സ്തൂ​രി ദേ​വ​ൻ, പി.​പി കെ ​പൊ​തു​വാ​ൾ, പ്രഫ. വി.​ഗോ​പി​നാ​ഥ്, നാ​രാ​യ​ണ​ൻ പേ​രി​യ, ദേ​വ​ദാ​സ് ക​ണ്ണൂ​ർ, വി​നോ​ദ് രാ​മ​ന്ത​ളി, പ​ത്മി​നി ക​ണ്ട​ങ്കാ​ളി, അ​പ്പു​ക്കു​ട്ട​ൻ കാ​രി​യി​ൽ, മോ​ഹ​ന​ൻ മാ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ ര​വീന്ദ്ര​ൻ പാ​ടി, ആ​ന​ന്ദ​കൃ​ഷ്ണ​ൻ ഇ​ട​ച്ചേ​രി, ബാ​ല​ഗോ​പാ​ല​ൻ കാ​ഞ്ഞ​ങ്ങാ​ട്, കു​ഞ്ഞ​പ്പ​ൻ തൃ​ക്ക​രി​പ്പൂ​ർ, നി​ശാ​ന്ത് പ​രി​യാ​രം, ജ​യ​ൻ നീലേ​ശ്വ​രം, പ്രേ​മ​ച​ന്ദ്ര​ൻ ചോ​മ്പാ​ല തു​ട​ങ്ങി​യ​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ശ്യാ​മ ശ​ശി, ജ​യ​പ്ര​കാ​ശ് ഷെ​ട്ടി, കു​ഞ്ഞി​രാ​മ​ൻ പു​ലേ​രി, എ.​വി. കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വി.​കെ. വി​ന​യ​ൻ സ്വാ​ഗ​ത​വും രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.