പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ 6000 രൂ​പ കൈ​പ്പ​റ്റി​യ​വ​ര്‍​ക്ക് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് കാന്പ​യി​ൻ നാ​ളെ​മ ു​ത​ൽ
Sunday, February 16, 2020 2:06 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ര്‍​ഹ​രാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​മാ​യ 6000 രൂ​പ കൈ​പ്പ​റ്റി​യ ജി​ല്ല​യി​ലെ 1,33,727 ക​ര്‍​ഷ​ക​ര്‍​ക്കും കി​സാ​ന്‍ ക്ര​ഡി​റ്റ് കാ​ര്‍​ഡ് ന​ല്‍​കി കാ​ര്‍​ഷി​ക വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കൃ​ഷി ഭ​വ​നു​ക​ള്‍ വ​ഴി നാ​ളെ മു​ത​ല്‍ 24 വ​രെ കാ​ന്പ​യി​ൻ ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ പ​ദ്ധ​തി​യി​ൽ ആ​റാ​യി​രം രൂ​പ കൈ​പ്പ​റ്റി​യ എ​ല്ലാ ക​ര്‍​ഷ​ക​രും ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ ഉ​ട​ന്‍ ഹാ​ജ​രാ​യി ചെ​യ്യു​ന്ന കൃ​ഷി​യു​ടെ വി​വ​ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ര്‍​ണം കാ​ണി​ക്കു​ന്ന രേ​ഖ​യും സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

ഈ ​ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യി ന​ട​പ്പാ​ക്കാ​വു​ന്ന നൂ​ത​ന കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ച് കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ നി​ന്ന് ബോ​ധ​വ​ത്ക​ര​ണം ന​ല്കു​ക​യും കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​നാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ കാ​ർ​ഡ് ഉ​പ​യോ​ക്താ​ക്ക​ളാ​യ ക​ര്‍​ഷ​ക​ര്‍ ആ​നു​കൂ​ല്യം സ്വീ​ക​രി​ച്ച അ​തേ ബാ​ങ്ക് ശാ​ഖ​ക​ളെ ത​ന്നെ സ​മീ​പി​ക്ക​ണം.

ബാ​ങ്കു​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ​യും സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ച്ചും കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് വാ​യ്പ ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. കാ​ര്‍​ഷി​കാ​നു​ബ​ന്ധ മേ​ഖ​ല​ക​ളാ​യ മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യ​കൃ​ഷി, ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രും ഈ ​കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍​നി​ന്ന് നാ​ല് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ സ്വ​ര്‍​ണ​പ്പ​ണ​യ കാ​ര്‍​ഷി​ക വാ​യ്പ​യെ​ടു​ത്ത ക​ര്‍​ഷ​ക​രും അ​ടി​യ​ന്ത​ര​മാ​യി കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് നേ​ട​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.