ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ‌ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Sunday, February 16, 2020 2:04 AM IST
ചെ​ർ​ക്ക​ള: നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്‌​സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ന്‍, ത്രീ ​ഡി കാ​ര​ക്ട​ര്‍ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദ്വി​ദി​ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍- ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ബ് ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത 793 പേ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 80 പേ​രാ​ണ് ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലെ​യും ക്യാ​ന്പ് അം​ഗ​ങ്ങ​ളോ​ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ച്ചു ‌‌‌ കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ നി​ര്‍​മി​ത ബു​ദ്ധി (ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്) യു​ടെ സാ​ധ്യ​ത​ക​ള്‍ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൊ​ബൈ​ല്‍ ആ​പ് നി​ർ​മാ​ണം, റാ​സ്ബെ​റി പൈ-​ഇ​ല​ക്ട്രോ ബ്രി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍, നെ​റ്റ്‌​വ​ര്‍​ക്കി​ലൂ​ടെ ബ​ന്ധി​പ്പി​ച്ച ഫാ​ന്‍, ലൈ​റ്റ് എ​ന്നി​വ ശ​ബ്ദ​സി​ഗ്‌​ന​ലു​ക​ളും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന ഹോം ​ഓ​ട്ടോ​മേ​ഷ​ന്‍ സം​വി​ധാ​നം, ഇ​തി​ലേ​ക്കാ​വ​ശ്യ​മാ​യ ക​ണ​ക്ടി​വി​റ്റി പ്രോ​ഗ്രാ​മു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ല​ഘു ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് പ്രോ​ഗ്രാ​മിം​ഗ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്യാ​ന്പം​ഗ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍, ഐ​ഒ​ടി ഉ​പ​ക​ര​ണ​മാ​തൃ​ക എ​ന്നി​വ​യു​ടെ കോ​ഡിം​ഗ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗും പ​രി​ശീ​ലി​പ്പി​ക്കും. ക്യാ​മ്പി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സം​സ്ഥാ​ന ക്യാ​മ്പ് പി​ന്നീ​ട് ന​ട​ക്കും.

ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ര്‍​ക്ക​ള മാ​ർ​ത്തോ​മ്മാ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കൈ​റ്റ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​പി. രാ​ജേ​ഷ് അ​റി​യി​ച്ചു.