വ​നി​താ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ർ; ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം
Sunday, February 16, 2020 2:04 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹി​ളാ ശ​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന മ​ഹി​ളാ ശാ​ക്തീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​രു വ​നി​താ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​റെ​യും ര​ണ്ട് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും നി​യ​മി​ക്കും.
വ​നി​താ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് ഹ്യൂ​മാ​നി​റ്റീ​സി​ലോ സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ലോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും വ​നി​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ ന​ട​ത്തി​യ പ​രി​ച​യ​വും പ്രാ​ദേ​ശി​ക ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ്രാ​വീ​ണ്യം, കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ർ​ക്ക് ഹ്യൂ​മാ​നി​റ്റീ​സി​ലോ സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ലോ ഉ​ള്ള ബി​രു​ദ​വും സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്ത പ​രി​ച​യ​വും കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ര​ണ്ട് ത​സ്തി​ക​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 35 വ​യ​സാ​ണ്. ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 25 ന​കം ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 04994 256660.