മു​ക്കു​ഴി-​എ​ണ്ണ​പ്പാ​റ റോ​ഡ് ശോ​ച​നീ​യം; നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, February 16, 2020 2:04 AM IST
രാ​ജ​പു​രം: ഏ​ഴാം​മൈ​ൽ - എ​ണ്ണ​പ്പാ​റ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ മു​ക്കു​ഴി മു​ത​ൽ എ​ണ്ണ​പ്പാ​റ വ​രെ​യു​ള്ള 2.76 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രാ​യി നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​രം​ഗ​ത്തേ​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ 1900 മീ​റ്റ​ർ ക​ഴി​ഞ്ഞ് ബാ​ക്കി​വ​രു​ന്ന ഭാ​ഗ​മാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. ഈ ​റോ​ഡിന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ണ്ണ​പ്പാ​റ ഹോ​ളി സ്പി​രി​റ്റ് ദേ​വാ​ല​യ​ത്തി​ൽ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ യോ​ഗം ചേ​ർ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും മ​റ്റും നേ​രി​ട്ടു ക​ണ്ട് റോ​ഡി​ന്‍റെ അ​വ​സ്ഥ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ബാ​ക്കി​ഭാ​ഗ​ത്തി​ന്‍റെ​യും മെ​ക്കാ​ഡം ടാ​റിം​ഗി​ന് വേ​ണ്ട ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു​ന​ൽ​കി​യ​തു​മാ​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.