ബാ​ല​വേ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച കു​ട്ടി​യെ ര​ക്ഷി​ച്ചു
Sunday, February 16, 2020 2:04 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ര​ണ ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ന്‍റി ചൈ​ല്‍​ഡ് ലേ​ബ​ര്‍ ജി​ല്ലാ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദ്യാ​ന​ഗ​റി​ലെ വി​സ്ഡം ജു​വ​ല്‍​സ് സ്വ​ര്‍​ണാ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​ച്ചു.

കു​ട്ടി​യെ ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​ജ​യ​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​ര​ണ ബാ​ല്യം ചൈ​ല്‍​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ബി. ​അ​ശ്വി​ന്‍ , ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ്, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ഔ​ട്ട് റീ​ച്ച് വ​ര്‍​ക്ക​ര്‍ പി. ​സു​നി​ത, വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ് സി​പി​ഒ എ.​കെ. പ്ര​മോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബാ​ല​വേ​ല ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 04994 256990 (ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്), 04994 256950 (ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ്) 1098 (ചൈ​ല്‍​ഡ് ലൈ​ന്‍) എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.