കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി; റോ​ഡി​ൽ കു​ഴി
Sunday, February 16, 2020 2:04 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ലി​ക്ക​ട​വ് -കു​റു​ഞ്ചേ​രി റോ​ഡി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ സി​ന് സ​മീ​പം കു​ഴി രൂ​പ​പ്പെ​ട്ടു.

ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. എ​ളേ​രി​ത്ത​ട്ട് മു​ച്ച​ൻ ക​ല്ലി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​മാ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.