കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Wednesday, January 29, 2020 10:52 PM IST
മ​ഞ്ചേ​ശ്വ​രം: ഉ​ദ്യാ​വ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ക​ര്‍​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം മാ​ലിം​ഗേ​ശ്വ​ര്‍ സ്വ​ദേ​ശി ലോ​കേ​ഷ് (37) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ശൈ​ല​ജ (26),കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ ര​വി (50) എ​ന്നി​വ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ര​വി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച ബ​സ് സ​മീ​പ​റോ​ഡി​ല്‍ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.