ആ​ഘോ​ഷ ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, January 29, 2020 12:49 AM IST
പ​ര​പ്പ: വ​ര​ഞ്ഞൂ​ർ ക​ഞ്ഞാ​റ്റി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ബ്ര​ഹ്മ​ക​ല​ശ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല നി​ർ​വ​ഹി​ച്ചു.
ഫ​ണ്ട് സ്വീ​ക​ര​ണം ക്ഷേ​ത്രം ത​ന്ത്രി ആ​ലമ്പാ​ടി പ​ത്മ​നാ​ഭ പ​ട്ടേ​രി​യും ആ​ദ്യ ഫ​ണ്ട് സ​മ​ർ​പ്പ​ണം കെ.​കെ. നാ​രാ​യ​ണ​നും ബ്രോ​ഷ​ർ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ത​ങ്ക​മ​ണി​യും സ്റ്റി​ക്ക​ർ പ്ര​കാ​ശ​നം വി. ​സു​ധാ​ക​ര​നും നി​ർ​വ​ഹി​ച്ചു. ബാ​ല​ൻ പ​ര​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​പ്ര​കാ​ശ​ൻ, സി.​കെ. ബാ​ല​ച​ന്ദ്ര​ൻ, പ്ര​സീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം നാ​ളെ

രാ​ജ​പു​രം: വ​ണ്ണാ​ത്തി​ക്കാ​നം ഓ​ര്‍​മ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്രാ​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്‌​ത​സാ​ക്ഷി​ത്വദി​നാ​ച​ര​ണ​വും ല​ഹ​രി​ക്കെ​തി​രേ ദീ​പം തെ​ളി​ച്ചു പ്ര​തി​ജ്ഞ​യും ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് രൂ​പീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ക്കും.