ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ള്‍​പ്പെ​ടാ​ത്ത ഭ​വ​ന​ര​ഹി​ത​ര്‍​ക്കും വീ​ട് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി: മ​ന്ത്രി
Sunday, January 26, 2020 1:23 AM IST
ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ സാ​ങ്കേ​തി​ക​ കാ​ര​ണ​ങ്ങ​ളാ​ലും മ​റ്റും ഉ​ള്‍​പ്പെ​ടാ​ത്ത ഭ​വ​ന​ര​ഹി​ത​ര്‍​ക്കും വീ​ട് ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ-​ഭ​വ​ന​നി​ര്‍​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ന്‍-​പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ലാ​ത​ല​സം​ഗ​മം കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഭ​വ​ന​ര​ഹി​ത​ർ​ക്കും വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഇ​തി​ന​കം ര​ണ്ട് ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ത്തു​ന്നു​ണ്ട്. ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വീ​ട് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്.
ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്ത ഭ​വ​നസ​മു​ച്ച​യ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മു​ഖ്യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ക​സ​ന ഉ​പ​ദേ​ഷ്ടാ​വ് സി. ​എ​സ്. ര​ഞ്ജി​ത് പ​റ​ഞ്ഞു.