കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Sunday, January 26, 2020 1:21 AM IST
രാ​ജ​പു​രം: മ​രു​തോം-മു​ത്ത​പ്പ​ൻ​മ​ല റോ​ഡി​ലെ നാ​ഗ​താം​പാ​ടി​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫാ. ​ജോ​ൺ വെ​ള്ളാം​പ്രാ​യി​ൽ (68), ഫാ. ​ആ​ന​ന്ദ​രാ​ജ് (56) ഏ​ബ്ര​ഹാം(71) എ​ന്നി​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മേ​രി(69) മോ​ളി(33) എ​ന്നി​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ടോ​ട്ടു​ക​യ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​മോ​ദീ​സ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. മ​ല​യ​ടി​വാ​ര​ത്ത് ചൂ​ര​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ ത​ങ്ങി​നി​ന്ന​തു​കൊ​ണ്ടാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.