മടിക്കൈയിൽ കു​റ്റി​ക്കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും എ​ല്ലു​ക​ളും ക​ണ്ടെ​ത്തി
Sunday, January 26, 2020 1:21 AM IST
നീ​ലേ​ശ്വ​രം: മ​ടി​ക്കൈ ഗ​വ. ഐ​ടി​ഐ വ​ള​പ്പി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും എ​ല്ലു​ക​ളും ക​ണ്ടെ​ത്തി.
നീ​ലേ​ശ്വ​രം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു മു​ണ്ടും 20 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സും വാ​ച്ചി​ന്‍റെ സ്ട്രാ​പ്പും ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ ത​ല​യോ​ട്ടി​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്തി​വ​രു​ന്നു.