പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ 12 ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ന​വ​സൗ​ഹൃ​ദ സ​ദ​സ്
Sunday, January 26, 2020 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ജ​ന​ത​യെ വി​ഭ​ജി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഫെ​ബ്രു​വ​രി 12 ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ന​വ​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ന്‍ മാ​ന​വ​സൗ​ഹൃ​ദ​വേ​ദി യോ​ഗം തീ​രു​മാ​നി​ച്ചു.
രാ​വി​ലെ 10 ന് ​നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി ആ​കാ​ശ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ റി​ട്ട. ജ​സ്റ്റീ​സ് ക​മാ​ല്‍ പാ​ഷ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ എം.​സി. ജോ​സ്, എ.​വി. രാ​മ​കൃ​ഷ്ണ​ന്‍, സു​റൂ​ര്‍ മൊ​യ്തു​ഹാ​ജി, എം.​ബി.​എം. അ​ഷ​റ​ഫ്, കെ.​എം. അ​ബ്ദു​റ​ഹി​മാ​ന്‍ മാ​സ്റ്റ​ര്‍, ഡോ. ​അ​ബ്ദു​ള്‍ ഹാ​ഫി​സ്, ബി.​എം. മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​ഹ​മ്മ​ദ് ബെ​സ്റ്റോ, അ​ബ്ദു​ല്ല പാ​ലാ​യി, പി.​പി.​കു​ഞ്ഞ​ബ്ദു​ള്ള, എം.​ബി.​ ഹ​നീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വേ​ദി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​പി. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം സ്വാ​ഗ​തം പ​റ​ഞ്ഞു.